കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
കസ്റ്റഡി അപേക്ഷയില്‍ ഉച്ചക്കു ശേഷം വിധി പറയും. ബിഷപ്പിനെ മൂന്നുദിവസം കസ്റ്റഡിയില്‍ വിട്ടുതരണമെന്നാണ് പോലീസിന്റെ ആവശ്യം. തന്റെ അനുമതിയില്ലാതെ ഉമിനീരും രക്തവും ശേഖരിച്ചതായി ബിഷപ്പ് കോടതിയെ അറിയിച്ചതായാണ് വിവരം.അധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിരണ്ട് തവണ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായായി കോട്ടയം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. ഇനി പാലാ താലൂക്ക് ആശുപത്രിയിലായിരിക്കും വൈദ്യപരിശോധന നടത്തുക.നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഫ്രാങ്കോയെ രാവിലെയാണ് ഡിസ്ചാര്‍ജ് ചെയ്തത്.