ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ അനില്‍ അംബാനിക്കു നേട്ടമുണ്ടാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായി വിലപേശല്‍ നടത്തി കരാറില്‍ മാറ്റംവരുത്തിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫാല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ചതായുള്ള ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദിന്റെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ആരോപണം.
The PM personally negotiated & changed the #Rafale deal behind closed doors. Thanks to François Hollande, we now know he personally delivered a deal worth billions of dollars to a bankrupt Anil Ambani.
The PM has betrayed India. He has dishonoured the blood of our soldiers.
— Rahul Gandhi (@RahulGandhi) September 21, 2018
റാഫാല്‍ ഇടപാടില്‍ അടച്ചിട്ട മുറിക്കുള്ളില്‍ പ്രധാനമന്ത്രി വ്യക്തിപരമായി വിലപേശല്‍ നടത്തി കരാറില്‍ മാറ്റംവരുത്തി. കടക്കെണിയിലായ അനില്‍ അംബാനിക്കുവേണ്ടി മോദി നേരിട്ടുതന്നെ ശതകോടി ഡോളര്‍ വിലമതിക്കുന്ന കരാര്‍ നല്കി. ഫ്രാന്‍സ്വ ഒളാന്ദിനു നന്ദി. പ്രധാനമന്ത്രി ഇന്ത്യയെ ഒറ്റുകൊടുത്തു. നമ്മുടെ ജവാന്മാരുടെ രക്തത്തെ അദ്ദേഹം അപമാനിച്ചു- രാഹുല്‍ ട്വീറ്റ് ചെയ്തു.
ഫ്രഞ്ച് വെബ്സൈറ്റായ മീഡിയപാര്‍ട്ടില്‍ എഴുതിയ ലേഖലത്തിലാണ് റാഫാല്‍ യുദ്ധവിമാന ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫെന്‍സിനെ ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ചതായി ഒളാന്ദ് ആരോപിച്ചത്.