കേരളത്തിലെ നാല് സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്കുള്ള മെഡിക്കൽ, ഡൻറൽ കോഴ്സ് പ്രവേശനം സംബന്ധിച്ച കേസിൽ സുപ്രീംകോടതി ഇന്ന് അന്തിമവാദം കേൾക്കും. തൊടുപുഴ അസ്ഹർ കോളജ്, വയനാട് ഡി.എം കോളജ്, പാലക്കാട് പി.കെ ദാസ്, വർക്കല എസ്.ആർ എന്നീ കോളേജുകളിലെ പ്രവേശനം സംബന്ധിച്ചാണ് അന്തിമ വാദം കേൾക്കുന്നത്.
ഈ കോളജുകൾക്ക് ഹൈകോടതി നൽകിയ പ്രവേശന അനുമതി കഴിഞ്ഞ ദിവസം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. പ്രവേശന അനുമതി നൽകിയ ഹൈകോടതി നടപടി അംഗീകരിക്കാൻ പറ്റില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെ സ്പോട്ട് അഡ്മിഷൻ പ്രശ്നത്തിലായിരിക്കുകയാണ്.
വ്യാഴാഴ്ച അന്തിമവാദത്തിന് നിശ്ചയിച്ചിരുന്നെങ്കിലും ഉച്ചയോടെ കേസ് പരിഗണിച്ചപ്പോൾ പ്രവർത്തന സമയം വൈകിയതിനാൽ വെള്ളിയാഴ്ചത്തേക്ക് മാറ്റാൻ ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ച് നിർദേശിക്കുകയായിരുന്നു.