കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ ഇന്ന് തൃശൂരിൽ എത്തും. ജില്ലയിലെ ദുരിത ബാധിത പ്രദേശങ്ങൾ അദ്ദേഹം സന്ദർശിക്കും. രാവിലെ 10.30ന് ആണ് സന്ദർശനം. പ്രളയത്തിൽ തകർന്ന ചാലക്കുടി ആശുപത്രിയും വി ആർ പുരത്തെ ദുരിതാശ്വാസ ക്യാമ്പിലും അദ്ദേഹമെത്തും. മന്ത്രി കെ കെ ശൈലജയും കേന്ദ്ര മന്ത്രിയെ അനുഗമിക്കും.