ന്യൂയോര്‍ക്ക്: ആറ് തവണ ചാമ്ബ്യനായ സെറീന വില്യംസ് യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. എട്ടാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയെ തകര്‍ത്താണ് സെറീന സെമിയിലേക്ക് കുതിച്ചത്. സ്‌കോര്‍: 6-4, 6-3.
കരിയറിലെ 24-ാം ഗ്രാന്‍ഡ് സ്ലാം കിരീടം തേടിയിറങ്ങിയ സെറീന ക്വാര്‍ട്ടറില്‍ ചെക്ക് താരത്തോട് പരുങ്ങലോടെയാണ് തുടങ്ങിയത്. ആദ്യ സെറ്റില്‍ 3-1 എന്ന നിലയില്‍ പിന്നിട്ട ശേഷമാണ് സെറീന തിരിച്ചടിച്ചത്. ആദ്യ സെറ്റില്‍ പൊരുതാനുള്ള താത്പര്യം കാണിച്ച ചെക്ക് താരം രണ്ടാം സെറ്റില്‍ സെറീനയോട് പരാജയം സമ്മതിക്കുകയായിരുന്നു. ലാത്വിയയുടെ അനസ്റ്റാസിജ സെവസ്റ്റോവയാണ് സെമിയില്‍ സെറീനയുടെ എതിരാളിയാകുന്നത്.