സര്‍ക്കാരുമായി യോജിച്ചുള്ള രക്ഷാപ്രവര്‍ത്തനം മാതൃകാപരം; ആര്‍മിക്ക് പൂര്‍ണ ചുമതല നല്‍കണമെന്നതില്‍ അര്‍ത്ഥമില്ല: മേജര്‍ ജനറല്‍ സഞ്ജീവ് നരേന്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പിന്തുണയില്‍ തൃപ്തി രേഖപ്പെടുത്തി കരസേനയും വ്യോമസേനയും. രക്ഷാപ്രവര്‍ത്തനത്തിന്റെ പൂര്‍ണചുമതല ആര്‍മിക്ക് പൂര്‍ണ ചുമതല നല്‍കണമെന്നതില്‍ അര്‍ത്ഥമില്ലെന്ന് കരസേനാ കേരള മേധാവിയായ മേജര്‍ ജനറല്‍ സഞ്ജീവ് നരേന്‍ പറഞ്ഞു. നിലവില്‍ സംസ്ഥാന സര്‍ക്കാരുമായി യോജിച്ച്‌ ഫലപ്രദമായ രക്ഷാപ്രവര്‍ത്തനമാണ്‌ സൈന്യം നടത്തുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ കൃത്യമായ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനമെന്ന് വ്യോമസേന സതേണ്‍ കമാന്‍ഡന്‍റ് ബി.സുരേഷും പറഞ്ഞു.

പ്രകൃതിദുരന്തങ്ങള്‍ വരുമ്ബോള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല പൂര്‍ണമായും സൈന്യം ഏറ്റെടുക്കുന്ന പതിവില്ല. തമിഴ്നാട്,ആസാം, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായപ്പോഴും ഗുജറാത്തില്‍ ഭൂകമ്ബമുണ്ടായപ്പോഴും സംസ്ഥാന സര്‍ക്കാരും സൈന്യവും യോജിച്ചുള്ള പ്രവര്‍ത്തനമാണ് നടത്തിയത്. ഒരിടത്തും സൈന്യം ഒറ്റക്ക് ഡിസാസ്റ്റര്‍ ഓപ്പറേഷന്റെ ചുമതല ഒറ്റയ്ക്ക് നടത്തിയിട്ടില്ല. സിവില്‍ ഭരണ സംവിധാനത്തെ സഹായിക്കുക എന്നതാണ് സൈന്യത്തിന്റെ ചുമതല. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല പൂര്‍ണമായും സൈന്യത്തിന്‌ വിട്ടുകൊടുക്കണമെന്ന ആവശ്യമുയര്‍ന്നതിനു പിന്നാലെയാണ്‌ കരസേനാ മേജര്‍ ജനറല്‍ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തിയത്.

മഹാപ്രളയത്തില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച്‌ തന്നെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.