ഉരുള്‍പൊട്ടലും പ്രളയവും : രണ്ടാം ദിവസവും ട്രെയിനുകള്‍ ഓടില്ല

തിരുവനന്തപുരം : റെയില്‍വെ വെള്ളിയാഴ്ചയും വിവിധ ട്രെയിനുകള്‍ പൂര്‍ണമായും ചിലത് ഭാഗികമായും റദ്ദാക്കി.

ദക്ഷിണ റെയില്‍വെയുടെ തിരുവനന്തപുരം സെന്‍ട്രലില്‍ ദുരന്തനിവാരണത്തിനും സര്‍വീസ് സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് 9188292595, 9188293595 നമ്പരുകളില്‍ ബന്ധപ്പെടാമെന്ന് ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു.

മറ്റു ചിലത് വഴിതിരിച്ചുവിടുകയാണ്. മംഗളൂര്‍- ചെന്നൈ എക്സ്പ്രസ്, മംഗലാപുരം- നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ്, മംഗലാപുരം- നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ്, മംഗലാപുരം- കോയമ്ബത്തൂര്‍ എക്സ്പ്രസ്, കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, കണ്ണൂര്‍- ആലപ്പുഴ എക്സ്പ്രസ്, പാലക്കാട്- എറണാകുളം മെമു ട്രെയിന്‍ എന്നിവയാണ് റദ്ദാക്കിയത്.

© 2024 Live Kerala News. All Rights Reserved.