വാണിവിശ്വനാഥിനു ശേഷം അഞ്ജന മേനോന്‍

മലയാള സിനിമ പ്രേക്ഷകരുടെ മനസ്സ് കീഴടക്കാന്‍ അഞ്ജന മേനോന്‍ എത്തുന്നു .തകര്‍പ്പന്‍ ആക്ഷന്‍ വേഷത്തിലാണ് അഞ്ജന എത്തുന്നത്. തെലുങ്ക് ഹിറ്റ് മേക്കര്‍ ചന്ദ്ര മഹേഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം മഹാദേവ് ആണ് നായകന്‍.
കലാഭവന്‍ ഷാജോണ്‍, സുമന്‍ ഭാഗ്യരാജ്, അനൂപ് ചന്ദ്രന്‍, ധര്‍മജന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. കോമഡി ത്രില്ലര്‍ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.
തിരുവനതപുരത്ത് ജോലി ചെയ്യുന്ന ശ്രീറാമിന്റെ കൂടെ ഗണേശോല്‍സവം കൂടാന്‍ ഗ്രാമത്തില്‍ നിന്നും അവന്റെ സുഹൃത്തുക്കള്‍ എത്തുന്നു. ഗണേശോല്‍സവത്തിന് തീവ്രവാദി ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പൊലീസ് ഹൈ അലേര്‍ട്ട് പ്രഖ്യാപിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന ത്രില്ലിംഗ് സംഭവങ്ങളാണ് ചിത്രത്തില്‍.
ചന്ദ്ര മഹേഷിന്റെ തിരക്കഥക്ക് എന്‍സി സതീഷ് കുമാര്‍ സംഭാഷണം എഴുതിയിരിക്കുന്നു. ചിത്രം ഓഗസ്റ്റ് ആദ്യ വാരം തീയറ്ററുകളില്‍ എത്തും.

© 2024 Live Kerala News. All Rights Reserved.