ആല്‍പ്‌സ് പര്‍വ്വതനിരയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 20 പേര്‍ മരിച്ചു

ആല്‍പ്‌സ്: സ്വിറ്റ്‌സര്‍ലാന്റിലെ ആല്‍പ്‌സ് പര്‍വ്വതനിരയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 20 പേര്‍ മരിച്ചു. സ്വിറ്റസര്‍ലാന്റിന്റെ ദക്ഷിണാതിര്‍ത്തിയായ ലൊകാര്‍ണോയില്‍ നിന്ന് സൂരിച്ചിലേക്കു പറന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 17 യാത്രക്കാരും രണ്ടു പൈലറ്റുമാരും മറ്റൊരു ജീവനക്കാരനുമാണ് വിമാനത്തിലുണ്ടായിരുന്നത്.

ജെ.യു-52 എച്ച്‌.ബി-ഹോട്ട് എന്ന വിമാനമാണ് തകര്‍ന്നുവീണത്. ചാര്‍ട്ടര്‍ ചെയ്യാന്‍ പറ്റിയ, സാഹസിക യാത്ര, കുന്നിന്‍ കാഴ്ചകള്‍ കാണാവുന്ന യാത്രകള്‍ക്കു സൗകര്യമുള്ളതാണ് 1982 ല്‍ ആരംഭിച്ച ജെ.യു വിമാനങ്ങള്‍.

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മൂന്നു കുന്നുകള്‍ സംഗമിക്കുന്ന ഭാഗത്തു നിന്ന് കടല്‍നിരപ്പില്‍ നിന്ന് 8000 അടി (2450 മീറ്റര്‍) മേലെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.