ഇന്ത്യന്‍ നാവിക-കരസേനയെ ഉന്നമിട്ട് പാക്ക് ഭീകരര്‍; സുരക്ഷ ശക്തമാക്കി, കനത്ത ജാഗ്രത !

ന്യൂഡല്‍ഹി: ഇന്ത്യയുടെ നാവിക-കരസേനയെ ആക്രമിക്കുന്നതിന് പാക്ക് ഭീകരര്‍ പദ്ധതിയിടുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ രാജ്യത്ത് കനത്ത ജാഗ്രത.

കശ്മീരിലെ കെല്‍, ആത്മൂകം, ടുദിന്‍ഹല്‍, ലീപ് താഴ്വര എന്നിവിടങ്ങളില്‍ കൂടി ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചേക്കാമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

മാത്രമല്ല, അമര്‍നാഥ് യാത്രയ്ക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

നേരത്തെ, ഇന്ത്യയുടെ നാവിക കരസേനയെ ആക്രമിക്കുന്നതിന് പാക്കിസ്ഥാന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിരുന്നു.

ഇതിനായി പാക്ക് ചാര സംഘടനയായ ഐഎസ് ഭീകരസംഘടനകളായ ലഷ്‌കര്‍ ഇ ത്വയ്ബയ്ക്കും ജെയ്ഷ് ഇ മുഹമ്മദിനും പരിശീലനം നല്‍കുന്നതായാണ് സൂചനകള്‍ ലഭിച്ചത്.

അന്തര്‍വാഹിനികളേയും നാവികസേനയുടെ വെള്ളത്തിനടിയിലുള്ള നാവിക താവളങ്ങളേയും മറ്റു കപ്പലുകളേയും ആക്രമിക്കുന്നതിനുള്ള പരിശീലനമാണത്രേ നല്‍കിക്കൊണ്ടിരിക്കുന്നത്.

ആക്രമണത്തിനായി പത്തുപേരടങ്ങുന്ന സംഘം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തയ്യാറെടുക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.