ഞായറാഴ്ച പ്രവര്‍ത്തി ദിവസം: ചീഫ് സെക്രട്ടറിയുടെ വിവാദ പോസ്റ്റ് പിന്‍വലിച്ചു

 

തിരുവനന്തപുരം: മുന്‍പ്രസിഡന്റ് ഡോ.എ.പി.ജെ അബ്ദുള്‍ കലാമിനോടുള്ള ആദരസൂചമായി ഞായറാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വിവാദ പോസ്റ്റ് പിന്‍വലിച്ചു. സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പോസ്റ്റ് പിന്‍വലിച്ചത്.

ഞായറാഴ്ച പ്രവര്‍ത്തി ദിവസമാക്കണമോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അക്കാര്യത്തില്‍ തീരുമാനമായി എന്നുകരുതിയാണ് പോസ്റ്റിട്ടതെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.