ജിജി തോംസണെതിരെ വിജിലന്‍സ് അന്വേഷണം;ചീഫ് സെക്രട്ടറിയായിരിക്കെ ഔദ്യോഗിക വസതി മോടിപിടിപ്പിച്ചുവെന്ന് ആരോപണം; കവടിയാറിലെ സര്‍ക്കാര്‍ വസതി ഒന്നരക്കോടി മുടക്കി നവീകരിച്ചു

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ വിജിലന്‍സ് അന്വേഷണം. ചീഫ് സെക്രട്ടറിയായിരിക്കെ ഔദ്യോഗിക വസതി മോടി പിടിപ്പിച്ചെന്നാണ് ആരോപണം. കവടിയാറിലെ സര്‍ക്കാര്‍ വസതി ഒന്നരക്കോടി കോടി മുടക്കി നവീകരിച്ചിരുന്നു. കുളിമുറി നവീകരിക്കാന്‍ മാത്രം ചെലവഴിച്ചത് 85 ലക്ഷം രൂപയെന്ന് പരാതി. ജിജി തോംസണിന്റെ വസതി വിജിലന്‍സ് പരിശോധിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നാണ് അറിയുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണം.

© 2024 Live Kerala News. All Rights Reserved.