ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് രണ്ടു വയസ്സുകാരിയോട് ക്രൂരത; നഴ്‌സിങ് അസിസ്​റ്റൻറിന്​ സസ്​പെൻഷൻ

ഡ്യൂ​ട്ടി സ​മ​യം തീ​ർ​ന്നെ​ന്ന്​ പ​റ​ഞ്ഞ് ര​ണ്ടു വ​യ​സ്സു​കാ​രി​യു​ടെ ഒ​ടി​ഞ്ഞ കാ​ലി​ലെ പ്ലാ​സ്​​റ്റ​ർ പ​കു​തി നീ​ക്കം​ചെ​യ്ത ശേ​ഷം സ്ഥ​ലം​വി​ട്ട ന​ഴ്സി​ങ് അ​സി​സ്​​റ്റ​ന്റിനെ സ​സ്​​പെ​ൻ​ഡ്​ ചെയ്‌തു. വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി ജീവനക്കാരി എം.​എ​സ്.​ ല​ളി​ത​യെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​ണ് ക്രൂരമായ സംഭവം ഉണ്ടായത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

ടി.​വി പു​രം കൈ​ത​ക്കാ​ട്ടു​മു​റി വീ​ട്ടി​ല്‍ ഇ.​കെ. സു​ധീ​ഷും ഭാ​ര്യ രാ​ജി​യും മ​ക​ള്‍ ആ​ര്യ​യു​ടെ കാ​ലി​ലെ പ്ലാ​സ്​​റ്റ​ര്‍ നീ​ക്കം​ചെ​യ്യാ​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. ഡോ​ക്ട​റു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം ന​ഴ്സി​ങ് റൂ​മി​ല്‍ പ്ലാ​സ്​​റ്റ​ർ നീ​ക്കം​ചെ​യ്യാ​ന്‍ കൊ​ണ്ടു​പോ​യി. പ്ലാ​സ്​​റ്റ​ർ പ​കു​തി നീ​ക്കം​ ചെ​യ്ത​പ്പോ​ള്‍ സ​മ​യം അ​ഞ്ചു​മ​ണി​യാ​യി. ഡ്യൂ​ട്ടി​സ​മ​യം ക​ഴി​ഞ്ഞെ​ന്നു പ​റ​ഞ്ഞ് കു​ട്ടി​യെ അ​വി​ടെ കി​ട​ത്തി​യി​ട്ട് ജീ​വ​ന​ക്കാ​രി പോ​വു​ക​യാ​യി​രു​ന്നു.

ഏ​റെ​നേ​ര​മാ​യി​ട്ടും പ്ലാ​സ്​​റ്റ​ർ നീ​ക്കം ചെ​യ്യാ​ന്‍ മ​റ്റു ജീ​വ​ന​ക്കാ​ര്‍ ആ​രും എ​ത്താ​ത്ത​തി​നെ തു​ട​ര്‍ന്ന് മാ​താ​പി​താ​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രോ​ട് വി​വ​രം പ​റ​ഞ്ഞു. ചി​കി​ത്സ​ക്കെ​ത്തി​യ​വ​രും മ​റ്റും ബ​ഹ​ളം​വെ​ച്ച​തോ​ടെ മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​നെ​ത്തി പ്ലാ​സ്​​റ്റ​ർ നീ​ക്കം​ചെ​യ്​​തു. ന​ഴ്​​സി​ങ്​ അ​സി​സ്​​റ്റ​ൻ​റി​ന്റെ ന​ട​പ​ടി​ക്കെ​തി​രെ കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളും വി​വി​ധ സം​ഘ​ട​ന​ക​ളും പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

അ​തി​നി​ടെ, സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ സ്വ​മേ​ധ​യ കേ​സെ​ടു​ത്തു. ഗൗ​ര​വ​ക​ര​മാ​യ ചി​കി​ത്സ നി​ഷേ​ധ​ത്തി​ന് ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ യ​ഥാ​സ​മ​യം ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നും ക​മീ​ഷ​ൻ നി​രീ​ക്ഷി​ച്ചു. കോ​ട്ട​യം ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി മൂ​ന്നാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ക​മീ​ഷ​ൻ അം​ഗം കെ. ​മോ​ഹ​ൻ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വൈ​ക്കം താ​ലൂ​ക്ക്​ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഒ​രാ​ഴ്ച​ക്ക​കം വി​ശ​ദീ​ക​ര​ണം ഹാ​ജ​രാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.