വില്യം രാജകുമാരന്‍ പശ്ചിമേഷ്യന്‍ സന്ദര്‍ശനം ആരംഭിച്ചു; പലസ്തീന്‍ പ്രസിഡന്റുമായും കൂടിക്കാഴ്ച

ജറുസലേം: ബ്രിട്ടനിലെ വില്യം രാജകുമാരന്‍ ഇസ്രയേലില്‍ സന്ദര്‍ശനത്തിനെത്തി. അഞ്ച് ദിവസത്തെ പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് അദ്ദേഹം ടെല്‍ അവീവില്‍ എത്തിയത്.

സന്ദര്‍ശനത്തെ ചരിത്രപരമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്.

ഇതാദ്യമായാണ്, ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരംഗം ഈ മേഖലയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുന്നത്. പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. വെസ്റ്റ് ബാങ്കിലെ റമല്ലയില്‍ വച്ചായിരിക്കും കൂടിക്കാഴ്ച. മാത്രമല്ല, ജോര്‍ദാനും വില്യം സന്ദര്‍ശിക്കും.