സംസ്ഥാനത്ത് പുതിയ റേഷന്‍ കാര്‍ഡുകള്‍ക്കായുള്ള അപേക്ഷ ഇന്നുമുതല്‍ സ്വീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ റേഷന്‍ കാര്‍ഡുകള്‍ക്കായുള്ള അപേക്ഷ ഇന്നുമുതല്‍ സ്വീകരിക്കും. നാലുവര്‍ഷത്തിനു ശേഷമാണ് പുതിയ അപേക്ഷ സ്വീകരിക്കുന്നത്.

അതിനാല്‍ വന്‍ ജനത്തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. തിരക്ക് നിയന്ത്രിക്കാനുള്ള സജീകരണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ജില്ല-താലൂക്ക്, സപ്ലൈ ഓഫിസര്‍മാര്‍ക്കാണ് പൂര്‍ണചുമതല.