ഇന്ത്യയിലെ പേയ്‌മെന്റ് ആപ്പുകള്‍ പ്രധാനമന്ത്രി സിംഗപ്പൂരില്‍ അവതരിപ്പിച്ചു

സിംഗപ്പൂര്‍: ഇന്ത്യയിലെ മൂന്ന് പേയ്‌മെന്റ് ആപ്പുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സിംഗപ്പൂരില്‍ അവതരിപ്പിച്ചു. ഭിം, റുപേ, എസ്ബിഐ ആപ്പുകളാണ് മോദി സിംഗപ്പൂരില്‍ അവതരിപ്പിച്ചത്. ഇന്ത്യയിലെ ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകളുടെ രാജ്യാന്തരവല്‍ക്കരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി സിംഗപ്പൂരിലെത്തിയ മോദി ഇന്ന് പ്രസിഡന്റ് ഹലീമ യാക്കോബുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകള്‍ ഒപ്പുവയ്ക്കുമെന്നാണ് സൂചന. ശനിയാഴ്ച മോദി സിംഗപ്പൂര്‍ പര്യടനം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങും