ഇന്ധന വിലവർധനയ്ക്ക് ഉടൻ പരിഹാരം കാണുമെന്ന് ധർമേന്ദ്ര പ്രധാൻ

ന്യൂഡൽഹി: ഇന്ധന വിലവർധനയ്ക്ക് ഉടൻ പരിഹാരം കാണുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. ഇന്ധന വില തടയാന്‍ കഴിയാത്ത വിധം മുകളിലേക്ക് കുതിക്കവേയാണ് പ്രധാന്റെ പ്രതികരണം. പെട്രോളിയം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലെ ഉത്പ്പാദനക്കുറവാണ് ഇന്ധന വില വര്‍ധനവിന് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. ക്രൂഡ് ഓയില്‍ വിലയില്‍ അന്താരാഷ്ട്ര വിപണിയിലുണ്ടായ വര്‍ധനവും രാജ്യത്ത് ഇന്ധന വിലവര്‍ധിക്കാന്‍ കാരണമായയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധനവില മുകളിലേക്ക് തന്നെ കുതിക്കുന്നതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കര്‍ണാടക തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് അടിക്കടി വില ഉയര്‍ത്താനുള്ള എണ്ണ കമ്പനികളുടെ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പിറ്റേദിവസം മുതല്‍ എണ്ണവില വീണ്ടും ക്രമാതീതമായി വര്‍ധിക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.