കര്‍ണാടകയിലെ കോണ്‍ഗ്രസ് നീക്കം തകര്‍ക്കാന്‍ ബിജെപി

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം തകര്‍ക്കാന്‍ അട്ടിമറി നീക്കവുമായി ബിജെപി. 37 സീറ്റ് മാത്രമുള്ള ജെ ഡി എസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ ചുവടുനീക്കമാണിത്.

ജെഡിഎസിലെ ഒന്‍പത് എം എല്‍ എമാരെ തങ്ങളിലേക്ക് അടുപ്പിക്കാനുള്ള നീക്കമാണ് അമിത്ഷായുടെ നേതൃത്വത്തില്‍ നടത്തുന്നത്.ജെഡിഎസുമായി സഖ്യം ചേരാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്ന് കോണ്‍ഗ്രസ് മുന് അധ്യക്ഷ സോണിയാ ഗാന്ധി അറിയിച്ചിരുന്നത്.കോണ്‍ഗ്രസിന്റെ പിന്തുണ ജെഡിഎസ് നേതാവ് കുമാരസ്വാമി സ്വീകരിക്കുകയും ചെയ്തു.

ഈ നീക്കം തകര്‍ക്കാന്‍ ചടുലനീക്കവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഒന്‍പത് ജെ.ഡി.എസ് എം.എല്‍.എമാരെ ബി.ജെ.പി മറുകണ്ടം ചാടിച്ചേക്കുമെന്നാണ് സൂചന. ജെ.ഡി.എസ് പാര്‍ലമെന്ററി പാര്‍ട്ടി ഉടന്‍ ചേരും. ഗോവയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോണ്‍ഗ്രസിനെ മറികടന്ന് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ഗോവയില്‍ ബി.ജെ.പി പയറ്റിയ അതേ തന്ത്രമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കര്‍ണാടകയില്‍ പയറ്റാനോരുങ്ങുന്നത്.