ഐസിസി ടെസ്റ്റ് റാങ്കിംങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ

ന്യൂഡല്‍ഹി: ഐസിസി ടെസ്റ്റ് റാങ്കിംങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ. 125 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. 112 പോയിന്റുമായി ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്താണ്. 106 പോയിന്റുള്ള ഓസ്‌ട്രേലിയ മൂന്നാമതാണ്. തൊട്ടുപിറകില്‍ ന്യൂസിലന്‍ഡാണ്. 102 പോയിന്റാണ് കീവിസിനുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിഗ് പ്രകാരം രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയുമായി 13 പോയിന്റിന്റെ വ്യത്യാസമാണ് ഇന്ത്യയ്ക്കുള്ളത്.