കുട്ടിപട്ടാളക്കാര്‍; സുഡാനില്‍ നിന്നും 200 പേരെ രക്ഷപ്പെടുത്തിയതായി യൂനിസെഫ്

യാമ്പിയോ: സൗത്ത് സുഡാനില്‍ നിന്നും 200-ഓളം കുട്ടി പട്ടാളക്കാരെ മോചിപ്പിച്ചതായി യൂനിസെഫിന്റെ വെളിപ്പെടുത്തല്‍. 112 ആണ്‍കുട്ടികളേയും, 95 പെണ്‍കുട്ടികളേയുമാണ് യൂനിസെഫ് മോചിപ്പിച്ചത്. പതിനാലു വയസില്‍ താഴെയുള്ളവരാണ് മിക്ക കുട്ടികളും. രാജ്യത്തിന്റെ തെക്കു പടിഞ്ഞാറന്‍ പ്രദേശമായി യാമ്പിയോയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഇത്രയും പേരെ മോചിപ്പിച്ചത്.

വരുന്ന മാസങ്ങളില്‍ 1000-ത്തോളം കുട്ടി പട്ടാളക്കാരെ കൂടി മോചിപ്പിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യൂനിസെഫിന്റെ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ നാലു മാസത്തിനിടെ 500 പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

എണ്ണ സമ്പുഷ്ടമായ രാജ്യമായ സുഡാനില്‍ കുട്ടികളെ നിര്‍ബന്ധപൂര്‍വമാണ് സൈന്യത്തിലേക്ക് ചേര്‍ക്കുന്നത്. സൈന്യത്തില്‍ ചേര്‍ന്നില്ലെങ്കില്‍ മറ്റ് ആയുധ സേന ഗ്രൂപ്പിലേക്കും ചേരാന്‍ ഇവര്‍ നിര്‍ബന്ധിതരാണ്.

© 2024 Live Kerala News. All Rights Reserved.