കാഠ്മണ്ഡുവിൽ വിമാനം തകർന്ന് വീണു; 50 പേര്‍ മരിച്ചു

കാഠ്മണ്ഡു: നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ വിമാനം തകർന്ന് വീണു.മരിച്ചവരുടെ എണ്ണം 50 ആയി. ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമീപമാണ് വിമാനം തകര്‍ന്നുവീണത്.ധാക്കയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്‌.

പരിക്കറ്റവരെ പുറത്തെത്തിച്ച് ചികിത്സ ഉറപ്പാക്കാനുള്ള നടപടികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. 67 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുന്നു . കാഠ്മണ്ഡുവിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

ബംഗ്ലദേശിലെ സ്വകാര്യ വിമാനക്കമ്പനിയായ യുഎസ്–ബംഗ്ല എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്.