തിരുവനന്തപുരം:സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയും ഹൈക്കോടതി ജഡ്ജിയുമായിരുന്ന റിട്ട. ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു. 79 വയസ്സായിരുന്നു. കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് രവിപുരം ശ്മശാനത്തില്‍.
എറണാകുളം കലൂര്‍ വൈലോപ്പിള്ളി ലൈനില്‍ മകന്‍ ബസന്ത് ബാലാജിയുടെ വസതിയിലായിരുന്നു അന്ത്യം. പ്രമുഖ അഭിഭാഷകനായ യു ബാലാജിയാണ് ഭര്‍ത്താവ്.
1997 ലാണ് അവര്‍ ഹൈകോടതി ജഡ്ജിയായി സ്ഥാനമേറ്റെടുക്കുന്നത്. 2001 ല്‍ റിട്ടയര്‍ ചെയ്തു. അതിന് ശേഷം രണ്ട് തവണ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണുമായി.