നിങ്ങള്‍ക്കറിയുമോ..? അപസ്മാരം ഭയാനകമല്ല… സിവി സിനിയ എഴുതുന്നു..

 

ഓരോ അപസ്മാരത്തിനും പ്രത്യേക ചികിത്സ നല്‍കിയാല്‍ ഒരു പരിധി വരെ അപസ്മാരത്തെ ഇല്ലാതാക്കാം. ചാണക നീര്,പാല്‍, തൈര്, ഗോമൂത്രം ഇവ ചേര്‍ത്തു കാച്ചിയ നെയ്യ് സേവിച്ചാല്‍ അപസ്മാരം,ജ്വരം,ഉന്മാദം, മഞ്ഞപ്പിത്തം എന്നിവ ശമിക്കും.
താതിരിപൂവ്,കൊടുവേലിക്കിഴങ്ങ്,ആറ്റു വഞ്ചി ഇവ മൂന്നും അരച്ചു കലക്കി മുന്‍ പറഞ്ഞ ചാണക നീര്്, പാല്‍, ഗോമൂത്രം ഇവയും ചേര്‍ത്ത് നെയ്യ് കാച്ചുക, മഹല്‍ പഞ്ചഗമ്യമെന്നു പേരോടുകൂടിയ ഈ നെയ്യ് ജ്വരം,നീര്‍ക്കെട്ട്,അര്‍ശ്ശസ്സ്,പിത്ത് പാണ്ഡ്യു, ചുമ.ഗ്രഹബാധ ഇവയെയും നശിപ്പിക്കും

11739515_1028918017132580_852646836_n

സിവി സിനിയ എഴുതുന്നു..

 

അപസ്മാരം ഭയാനകമല്ല.

അപസ്മാര രോഗം ഭയാനകമായി കാണുന്നവരാണ് ഏറെയും. എന്നാല്‍ ഇതിനെ ഒരു തരത്തില്‍ ചിത്തഭ്രമമായി തെറ്റുദ്ധരിക്കുന്നവരും ഉണ്ട്. അപസ്മാരം ഉണ്ടാവുന്ന സമയത്ത് ഇരുമ്പ് കഷ്ണം കൈയില്‍ കൊടുക്കുന്നത് പലപ്പോഴായും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തരം തെറ്റിദ്ധാരണങ്ങളൊന്നും ഇനി വേണ്ട.
ഓര്‍മ്മയുടെ വിനാശമാണ് അപസ്മാരം. ചിന്ത,ശോകം, ഭയം മുതലായവകൊണ്ട് മനസ്സ് കലുഷിതമായിരിക്കുന്ന സമയത്താണ് അപസ്മാരം ഉണ്ടാവുന്നത്. മനസ്സിന്റെ സ്വതം കുറയുന്നവരെയാണ് അപസ്മാരം പിടികൂടുന്നത്.

രോഗലക്ഷണങ്ങള്‍…

മനസ്സ് കലുഷിതമായിരിക്കുന്ന സമയത്ത് ഇടയ്ക്കിടെ ഉന്മാദം പോലെ അനുഭവപ്പെടുന്നു. ഇത് മനസ്സുക്കൊണ്ടും ദേഹംകൊണ്ടും അസ്വസ്തമാക്കുകയും ചെയ്യുന്നു.
പല്ലു കടിക്കുക,പത ചര്‍ദ്ദിക്കുക,കൈയ്യും കാലും എടുത്തെറിയുക, ഇല്ലാത്ത രൂപങ്ങളെ കാണുക, കണ്ണുകളും പുരിക കൊടികളും വളഞ്ഞിരിക്കുക, കാലിടറി നിലത്ത് വീഴുക… എന്നിവയാണ് അപസ്മാര രോഗലക്ഷണങ്ങള്‍. ഇങ്ങനെ ഒരു തവണ വന്നയാള്‍ക്ക് ഇടയ്ക്കിടെ ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെടുകയും അത് തുടര്‍ച്ചയായി അപസ്മാരത്തിലേക്ക് നയിക്കുകയും ചെയ്യും.

അപസ്മാര രോഗവിഭാഗങ്ങള്‍

അപസ്മാര രോഗം വാതപിത്ത കഫങ്ങളെക്കൊണ്ടും സന്നിപാതം കൊണ്ടും നാലുവിധത്തിലുണ്ട്. വാതാപസ്മാരം,കഫാപസ്മാരം,ത്രിദോഷപസ്മാരം, സന്നിപാതാപ്‌സമാരം എന്നിനെങ്ങയാണ്.

വാതാപസ്മാരം

നാലുവിധത്തിലുള്ള അപസ്്മാരങ്ങളില്‍ വാതാപസ്മാരത്തില്‍ തുടകള്‍ വിറയ്ക്കുകയും കാലുകള്‍ ഏറ്റവും ഇടറുകയും ചെയ്യും. ഇങ്ങനെയുള്ളവര്‍ക്ക് ഇടയ്ക്കിടെ അപസ്മാര രോഗം അനുഭവപ്പെടാം.
പത ചര്‍ദ്ദിക്കുക,വിറയ്ക്കുക,തലയിട്ടടിക്കുക,പല്ലു കടിക്കുക,കഴുത്ത് വീര്‍പ്പിച്ച് ശരീരത്തിനു ചുറ്റും എടുത്തെറിയുക,വിരലുകള്‍ വളയ്്ക്കുക,കണ്ണ്,നഖം,ഇവ രൂക്ഷങ്ങളായും കരുവാളിക്കുകയും, പരുഷമായും വികൃതമായും കാണാം.

പിത്താപസ്മാര ലക്ഷണങ്ങള്‍

പിത്താപസ്മാര ലക്ഷണത്തില്‍ ഓര്‍മ്മയില്ലാതാവുകയും കൂടെ കൂടെ ബോധം ഉണ്ടാവുകയും ചെയ്യുന്നു.വായില്‍ നിന്നും പത,കണ്ണ്്,മുഖം,തൊലി,എന്നിവയെല്ലാം മഞ്ഞ നിറത്തിലായിരിക്കും.കാലുകളിട്ടടിക്കുകയും ഭയങ്കരമായി ജ്വലിച്ചും കോപിച്ചിരിക്കുന്ന രൂപത്തെ കാണുകയും തണ്ണീര്‍ ദാഹമുള്ളവരായി തീരുകയും ചെയ്യുന്നു.

കഫാപസ്മാര ലക്ഷണങ്ങള്‍

കഫാപസ്മാരത്തില്‍ പതുക്കെ പതുക്കയേ അപസ്മാരം ഉണ്ടാവുകയുള്ളു. അതേപോലെ അപസ്മാരം വന്നാല്‍ വളരെ പതുക്കയെ ബോധത്തിലേക്ക് തിരികെ വരികയുമുള്ളു. കഫാപസ്മാരത്തില്‍ ചേഷ്ടകള്‍ കുറവായിരിക്കും.കണ്ണ്,നഖം,മുഖം എന്നിവ വെള്ള നിറത്തിലായിരിക്കും.അതുപോലെ വെള്ള നിറത്തിലുള്ള രൂപത്തെ കാണുന്നതായും തോന്നും.
സന്നിപാതാപസ്മാരം

അപസ്മാരത്തില്‍ ഇവ മുന്നും ചേര്‍ന്നതാണ് സന്നിപാതാപ്‌സ്മാരം.പ്രത്യേകം പറയുന്ന ലക്ഷണങ്ങളോടു കൂടിയ സന്നിപാതാപസ്മാര ചികിത്സ അസാധ്യമാകുന്നതിനാല്‍ ചികിത്സ ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്.

അപസ്മാരത്തിനു എങ്ങനെ ചികിത്സിക്കണം

മുന്‍ പറഞ്ഞ അപസ്മാര ലക്ഷണങ്ങള്‍ കണ്ടാല്‍ ആദ്യമായി തീക്ഷങ്ങളായ വമനം,വിരേചനം,വസ്തി,നസ്യം,ധൂപം,ഗണ്ഡുഷം മുതലായ കര്‍മ്മങ്ങള്‍ക്കൊണ്ട് ബുദ്ധി, മനസ്സ്,ഹൃദയം ഇവ വഹിക്കുന്ന സ്രോതസ്സുകളെ ശുദ്ധിചെയ്യണം.
വാതജമായ അപസ്മാരത്തെ വസ്തി കര്‍മ്മങ്ങള്‍ക്കൊണ്ടും,പിത്തജമായ അപസ്മാരത്തെ വിരേജന കര്‍മ്മങ്ങള്‍ക്കൊണ്ടും,കഫജനമായ അപസ്മാരത്തെ വമനകര്‍മ്മകൊണ്ടും ചികിത്സിക്കണം.

വാതാപസ്മാര പ്രത്യേക ചികിത്സ

ഓരോ അപസ്മാരത്തിനും പ്രത്യേക ചികിത്സ നല്‍കിയാല്‍ ഒരു പരിധി വരെ അപസ്മാരത്തെ ഇല്ലാതാക്കാം. ചാണക നീര്,പാല്‍,തൈര്,ഗോമൂത്രം ഇവ ചേര്‍ത്തു കാച്ചിയ നെയ്യ് സേവിച്ചാല്‍ അപസ്മാരം,ജ്വരം,ഉന്മാദം, മഞ്ഞപ്പിത്തം എന്നിവ ശമിക്കും.
താതിരിപൂവ്,കൊടുവേലിക്കിഴങ്ങ്,ആറ്റു വഞ്ചി ഇവ മൂന്നും അരച്ചു കലക്കി മുന്‍ പറഞ്ഞ ചാണക നീര്്, പാല്‍, ഗോമൂത്രം ഇവയും ചേര്‍ത്ത് നെയ്യ് കാച്ചുക, മഹല്‍ പഞ്ചഗമ്യമെന്നു പേരോടുകൂടിയ ഈ നെയ്യ് ജ്വരം,നീര്‍ക്കെട്ട്,അര്‍ശ്ശസ്സ്,പിത്ത് പാണ്ഡ്യു, ചുമ.ഗ്രഹബാധ ഇവയെയും നശിപ്പിക്കും.അതുപോലെ വയമ്പ്,കൊട്ടം, ശംഖുപുഷ്പത്തിന്‍ വേര് എന്നിവ അരച്ചു കലക്കി കാച്ചിയ നെയ്യില്‍ സേവിച്ചാല്‍ ഇവ ബുദ്ധിക്കും ഉന്മാദം മാറാനും നല്ലതാണ്.

അപസ്മാര രോഗത്തിനു നസ്യവും പ്രധാനമാണ്

പട്ടി, കുറുക്കന്‍,പച്ച,ഇവയെയും സിംഹ മൃഗാദികളുടെയും പിത്തായവയവം നസ്യത്തിനു പ്രധാനമാണ്.പുള്ളിമാന്‍,ഉടുമ്പ്,കീരി, പാമ്പ്,പശു എന്നിവയുടെ പിത്തങ്ങള്‍ ചേര്‍ത്തു കാച്ചിയ എണ്ണ നസ്യത്തിനും തേച്ചുകുളിക്കുന്നതിനും ശ്രേഷ്ടമാണ്.
നസ്യം പോലെ പ്രാധാന്യമുള്ള മറ്റൊന്നാണ് ധൂപം.രോഗത്തിന് ഉത്തമമാണ്.
കീരി, മൂങ്ങ, പൂച്ച,കഴുകന്‍, താള്‍, പാമ്പ്,കാക്ക ഇവയുടെ കൊക്ക്, ചിറക് ഇവ ചേര്‍ത്ത് അപസ്മാര രോഗിയെ പുകയ്ക്കണം.
ഉള്ളി എണ്ണയോടു കൂടി ശീലിക്കയോ പാലോടുകൂടി ശതാവരി നീരോ ബ്രഹ്മി നിരോ കൊട്ടം കഷായം വച്ച് അതിന്റെ തേന്‍ ചേര്‍ത്ത് വയമ്പോ സേവിക്കണം.

സന്നിപാതാപസ്മാര ചികിത്സ

അപസ്മാരം ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കുന്നതുക്കൊണ്ടു ഇത് മഹാമര്‍മ്മമായ ഹൃദയത്തെ ആശ്രയിച്ചിരിക്കും. ഈ രണ്ടു കാരണത്താല്‍ പ്രയാസപ്പെട്ടു ചികിത്സിക്കേണ്ട ഈ അപസ്മാര രോഗത്തെ രസായന പ്രയോഗംകൊണ്ടു ചികിത്സിക്കണം.
അപസ്മാരരോഗികള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതും ജലം, അഗ്‌നി ഇവയുടെ അടുത്തേക്ക് പോവാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഇതു ശ്രദ്ധിച്ചാല്‍ അപസ്മാരത്തിലൂടെ മരണം ഒഴിവാക്കാം. അതേപോലെ അപസ്മാര രോഗികളെ വിഷമിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമായ വിഷയങ്ങള്‍ സംസാരിക്കുകയോ ഓരോ സംഭവങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ ഉണ്ടാവാതിരിക്കാനോ പ്രത്യേകം ശ്രദ്ധിക്കണം.പകരം മനസ്സിനനുകൂലമായ വിഷയങ്ങള്‍ പറഞ്ഞു സന്തോഷിപ്പിക്കണം.

© 2024 Live Kerala News. All Rights Reserved.