29 കരകൗശല വസ്തുക്കള്‍ക്ക് ജി.എസ്.ടിയില്ല:ജെയ്‌റ്റിലി

29 ക​ര​കൗ​ശ​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​കു​തി പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യ​താ​ണ് ഇ​ന്നു ചേ​ർ​ന്ന യോ​ഗ​ത്തി​ലു​ണ്ടാ​യ പ്ര​ധാ​ന തീ​രു​മാ​നം. ജനുവരി 25 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് ധ​ന​മ​ന്ത്രിയും ജി എസ്ടി കൗൺസിൽ തലവനുമായ അരുൺ ജെയ്‌റ്റിലി പറഞ്ഞു.

ച​ര​ക്കു സേ​വ​ന നി​കു​തി (ജി​എ​സ്ടി) യി​ൽ സു​പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും ഒ​ന്നു​മു​ണ്ടാ​യി​ല്ല. റി​യ​ല്‍​എ​സ്റ്റേ​റ്റ് മേ​ഖ​ല​യെ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ല​ട​ക്കം സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ യോ​ഗം പി​രി​ഞ്ഞു.

ഇ ​വൈ സം​വി​ധാ​നം ഫെബ്രുവരി ഒന്നു മുതല് പ്രാബല്യത്തില് വരും. 15 സംസ്ഥാനങ്ങൾ ഇ-വേ ബില് തുടങ്ങുമെന്ന് വ്യക്തമാക്കിയതാണ് ജെയ്‌റ്റിലി പറഞ്ഞു. മാ​ര്‍​ച്ച് ഒ​ന്നു​മു​ത​ല്‍ പൂ​ർ​ണ​മാ​യും ന​ട​പ്പി​ലാ​ക്കും. അ​ടു​ത്ത കൗ​ണ്‍​സി​ല്‍ യോ​ഗം പ​ത്ത് ദി​വ​സ​ത്തി​ന​കം ചേ​രും.

പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല ജി.എസ്.ടി കൌൺസിലിന്റെ അടുത്ത യോഗം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇരുപതിനാലാമത് യോഗമാണ് ഡൽഹിയിൽ നടന്നത്.

© 2024 Live Kerala News. All Rights Reserved.