വീണ്ടും രഞ്ജിത് ശങ്കർ-ജയസൂര്യ കൂട്ടുകെട്ട്:ചിത്രത്തിൻറെ പോസ്റ്റർ പങ്കുവെച്ച് രഞ്ജിത്

കൊച്ചി: വീണ്ടും രഞ്ജിത് ശങ്കർ-ജയസൂര്യ കൂട്ടുകെട്ട്. പുണ്യാളന്‍ അഗര്‍ബത്തീസ്, സു..സു..സുധീ വാത്മീകം, പ്രേതം പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ചിത്രങ്ങൾക്കുശേഷം വീണ്ടും ഈ കൂട്ടുകെട്ട് ഒന്നിക്കുകയാണ് ഞാൻ മേരിക്കുട്ടി എന്ന പുതിയ ചിത്രത്തിലൂടെ.

ചിത്രത്തിൻറെ പോസ്റ്റർ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത് രഞ്ജിത തന്നെയാണ്.
ചിത്രത്തിൻറെ പോസ്റ്റർ കൗതുകമുണർത്തുന്നതാണ്. സാനിറ്ററി പാഡിനകത്ത് ആണ് ഞാൻ മേരിക്കുട്ടി എന്നെഴുതിയിരിക്കുന്നത്.

ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ പുണ്യാളന്‍ സിനിമാസ് റിലീസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.