ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ പോയിരുന്നുവെന്ന് കടകംപള്ളിയും ടി.കെ.എ നായരും

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ പോയിരുന്നതായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരുകാലത്ത് ശബരിമലയില്‍ പ്രായഭേദമില്ലാതെ ശബരിമലയില്‍ പ്രവേശിച്ചിരുന്നു.

രാജകുടുംബാംഗത്തിലെ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് തെളിവുണ്ട്. എന്നാല്‍ സര്‍വ സന്നാഹങ്ങളും ഉള്ളവര്‍ മാത്രമേ അന്ന് ശബരിമലയില്‍ പ്രവേശിച്ചിരുന്നുള്ളൂവെന്നും കടകംപള്ളി പറഞ്ഞു.

ശബരിമല സന്നിധിയില്‍വെച്ചാണ് തനിക്ക് അമ്മ ചോറൂണ് നല്‍കിയതെന്നും പന്തളം രാജാവിന്റെ നിര്‍ദേശപ്രകാരമാണ് അന്ന് അമ്മയും അച്ഛനും ദര്‍ശനം നടത്തിയതെന്നും ശബരിമല ഉപദേശകസമിതി നിയുക്ത ചെയര്‍മാന്‍ ടി.കെ എ നായര്‍ പറഞ്ഞു.

1939ലാണ് ചോറൂണ്‍ ചടങ്ങ് നടത്തിയത്. ശബരിമല നടയില്‍ അമ്മയുടെ മടിയില്‍ ഇരുന്നാണ് ചോറൂണ്‍ ചടങ്ങ് നടത്തിയെന്നും ടി.കെ.എ നായര്‍ പറയുന്നു.

എന്തിന്റെ പേരിലായാലും സ്ത്രീ പുരുഷ അസമത്വം അംഗീകരിക്കില്ലെന്നും നമ്മള്‍ ബഹുമാനിക്കേണ്ടത് സാധാരണ യുക്തിക്ക് നിരക്കുന്ന കാര്യങ്ങളെയാണെന്നും ടി.കെ.എ നായര്‍ പറയുന്നു.