ആധാര്‍ കാര്‍ഡ് കാണിക്കാത്തതിനാല്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സ്ത്രീ മരിച്ചു. ഹരിയാനയിലെ സോനപത്തിലാണ് സംഭവം. കാര്‍ഗിലില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യയാണ് മരിച്ച സ്ത്രീ.
ആധാര്‍ കാര്‍ഡ് കാണിക്കാത്തതിനെ തുടര്‍ന്ന് ചികിത്സ നിഷേധിച്ചു എന്ന ആരോപണവുമായി മകന്‍ പവന്‍ കുമാറാണ് രംഗത്തു വന്നത്. ‘ഗുരുതരാവസ്ഥയിലാണ് അമ്മയെയും കൊണ്ട് ആശുപത്രിയിലെത്തിയത്. ആശുപത്രി അധികൃതര്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു. എന്നാല്‍ കൈവശം ആധാര്‍ കാര്‍ഡ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഫോണില്‍ സൂക്ഷിച്ചിരുന്ന ആധാറിന്റെ പകര്‍പ്പ് കാണിച്ചു. ചികിത്സ ആരംഭിച്ചോളൂ ഒരു മണിക്കൂറിനുള്ളില്‍ ആധാര്‍ കൊണ്ടുവരാമെന്ന് പറഞ്ഞെങ്കിലും ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും പവന്‍കുമാര്‍ പറഞ്ഞു.