പയ്യോളി മനോജ് വധക്കേസ് ;സിപിഐഎം നേതാവടക്കം 9 പേര്‍ കസ്റ്റഡിയില്‍

പയ്യോളി മനോജ് വധക്കേസില്‍ പൊലീസ് 9 പേരെ അറസ്റ്റ്് ചെയ്തു.സിപിഐഎം മുന്‍ ഏരിയ സെക്രട്ടറി ചന്തുമാഷ് അടക്കം 9 പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. വടകര ക്യാംപ് ഓഫീസില്‍ വിളിച്ച് വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഇവരെ കൊച്ചിയിലേക്ക് കൊണ്ട് പോയി.
ആര്‍ എസ് എസ് – സിപിഐഎം സംഘര്‍ഷത്തിലാണ് മനോജ് കൊല്ലപ്പെട്ടത്. ഒന്നര വര്‍ഷം മുമ്പാണ് കേസ് സിബിഐ ഏറ്റെടുത്തത്. ലോക്കല്‍ പി വി രാമചന്ദ്രന്‍, കൗണ്‍സിലര്‍ ലിജേഷ് തുടങ്ങിയവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.