മന്ത്രി കെ.കെ. ശൈലജക്കെതിരെ കെ. സുരേന്ദ്രന്‍ വിജിലന്‍സില്‍ പരാതി നല്‍കി

ആരോഗ്യമന്ത്രി കെ.കെ. ശൈലജ ചികിത്സാ റീ ഇമ്പേഴ്‌സ്‌മെന്റിനായി വ്യാജ കണക്കുകള്‍ സമര്‍പ്പിച്ചുവെന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി.

ഭര്‍ത്താവിന്റെ വരുമാനം മറച്ചുവെച്ചത് സ്വജനപക്ഷപാതമാണെന്നും റീ ഇമ്പേഴ്‌സ്‌മെന്റിന് ഖജനാവിന് നഷ്ടവും സംഭവിച്ചുവെന്നും. ഈ സാഹചര്യത്തില്‍ അഴിമതി നിരോധനനിയമ പ്രകാരം കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിജിലന്‍സിന് പരാതി നല്‍കിയത്. മന്ത്രി സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കായി നവംബര്‍ വരെ ചിലവാക്കിയത് 3,81,876 രൂപയാണ്.

ആരോഗ്യമന്ത്രി മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റിനായ് സമര്‍പ്പിച്ച രേഖകളുടെ പകര്‍പ്പനുസരിച്ച് പൊറോട്ട ഗോപി മഞ്ചൂരിയന്‍, ദോശ കുറുമ, മാതളനാരങ്ങ ജൂസ്, മിനറല്‍ വാട്ടര്‍, അപ്പം, ചപ്പാത്തി, ഇഡലി, ആപ്പിള്‍ ജൂസ്, ഉള്ളിവട, പഴം പൊരി മുതലായവയെല്ലാം മരുന്നെന്നാണ് കാണിച്ചിരിക്കുന്നത്. മെഡഡിക്കല്‍ റീ ഇമ്പേഴ്‌സിന് ഇവ സമര്‍പ്പിച്ചത് ഔഷധമാണെന്ന് പറഞ്ഞ്. ഒരു പൊറോട്ടയ്ക്ക് പതിനാറ് രൂപ ഒരു ദോശയ്ക്ക് 13 രൂപ ഒരു ചായയ്ക്ക് 25 രൂപ ഒരു ഇഡലിയ്ക്ക് 13 രൂപ ഒരു ഉള്ളിവടയ്ക്ക് മുപ്പത് രൂപ പഴം പൊരിയ്ക്ക് 30 രൂപ ഒരു കഞ്ഞിയ്ക്ക് 90 രൂപ എന്നിങ്ങനെയാണ് പണം കൈപ്പറ്റിയത്.

© 2025 Live Kerala News. All Rights Reserved.