ടുജി സ്‌പെകട്രം ;കോടതിവിധി സ്വയം സംസാരിക്കുന്നുണ്ടെന്ന് മന്‍മോഹന്‍ സിംഗ്

കോടതിവിധി സ്വയം സംസാരിക്കുന്നുണ്ടെന്നാണ് മന്‍മോഹന്‍ സിംഗ്. ടുജി സ്‌പെകട്രം അഴിമതിക്കേസില്‍ കനിമൊഴി, എ.രാജ എന്നിവരെ കുറ്റവിമുക്തരാക്കിയ കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു മന്‍മോഹന്‍.യുപിഎ സര്‍ക്കാരിനെതിരെ പ്രചരിച്ചതെല്ലാം അടിത്തറയില്ലാത്ത ആരോപണങ്ങളാണെന്ന് കോടതി കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്ന് ഡോ.മന്‍മോഹന്‍ സിംഗ് പറഞ്ഞു. കോടതി ഈ വിഷയത്തില്‍ സത്യസന്ധമായ വിധിയാണ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും മന്‍മോഹന്‍സിംഗ് കൂട്ടിച്ചേര്‍ത്തു.
ടുജി സ്‌പെക്ട്രം കേസിലെ എല്ലാ കുറ്റക്കാരെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധി ഡല്‍ഹി സിബിഐ കോടതി ഇന്നാണ് പുറപ്പെടുവിച്ചത്.ലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ അഴിമതിയായി് ടൈം മാഗസീന്‍ കണ്ടെത്തിയത് ടുജി സ്‌പെകട്രം കേസായിരുന്നു.

നമ്മുടെ രാജ്യത്ത് നീതി നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ടുജി പ്രതികള്‍ നിരപരാധികളാണെന്ന കോടിവിധിയെന്ന് ശശി തരൂര്‍ എംപി പ്രതികരിച്ചു. സര്‍ക്കാരിന്റെ ഉന്നതതലങ്ങളിലുള്ളവര്‍ക്ക് നേരെ ഉയര്‍ന്ന ആരോപണമായിരുന്നു ഇത്. ഒരു സത്യവുമുണ്ടായിരുന്നില്ല ആരോപണത്തില്‍, ഇന്നാണ് അത് തെളിയക്കപ്പെട്ടതെന്ന് പി.ചിദംബരം പറഞ്ഞു. എ്ന്നാല്‍ സര്‍ക്കാരിന്റെ പക്കല്‍ വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ കേസ് മേല്‍ക്കോടതിക്ക് വിടണമെന്ന് അണ്ണാ ഹസാരെ ആവശ്യപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.