എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം; വിഎസ് മുഖ്യമന്ത്രിക്ക് കത്ത് നൽകി

എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നു​ള്ള സു​പ്രീം കോ​ട​തി വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര​ണ​പ​രി​ഷ്കാര കമ്മീഷൻ ചെ​യ​ർ​മാ​ൻ വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്തു​ന​ൽ​കി. എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സു​പ്രീം കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.

ഇതിൽ നാ​ലാ​ഴ്ച​യ്ക്ക​കം സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് ആ​വ​ശ്യ​പ്പെടുകയും ചെയ്തിരുന്നു. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​നി ര​മ്യ ഉ​ൾ​പ്പെ​ടെ, എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ളാ​യ കു​ട്ടി​ക​ളു​ടെ നാ​ല് അ​മ്മ​മാ​രാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇതുസംബന്ധിച്ച് ലഭ്യമാക്കേണ്ട ന​ഷ്ട​പ​രി​ഹാ​രം എ​ത്ര​യും വേ​ഗം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് വി​എ​സ് മുഖ്യമന്ത്രിക്കയച്ച ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.
ആ​റാ​യി​ര​ത്തോ​ളം ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ടി​യി​രു​ന്നി​ട​ത്ത് മൂ​വാ​യി​ത്തോ​ളം പേ​ർ​ക്കാ​ണ് ഇ​തു​വ​രെ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യ​ത്. അ​തി​ൽ​ത്ത​ന്നെ ഭൂ​രി​ഭാ​ഗ​വും കോ​ട​തി​വി​ധി​ക്ക് മു​ന്പു​ത​ന്നെ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വു പ്ര​കാ​രം ന​ൽ​കി​യ​താ​ണ്. എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ൾ​ക്ക് മൂ​ന്ന് മാ​സ​ത്തി​ന​കം ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ​ സമർപ്പിച്ച ഹ​ർ​ജി​യി​ൽ ജ​നു​വ​രി പ​ത്തി​ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.