ചാലക്കുടി രാജീവ് വധക്കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ സി പി ഉദയഭാനു അറസ്റ്റില്‍. തൃപ്പുണിത്തുറയിലെ സഹോദരന്റെ വീട്ടില്‍ വച്ചാണ് അറസ്റ്റുണ്ടായത്. കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു ഇതിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്.
ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. എത്ര ഉന്നതനായാലും നിയമത്തിന് അധീതനല്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഉദയഭാനുവിനെതിരെ ശക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. കേസിലെ അഞ്ചാം പ്രതി ചക്കര ജോണിയുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ ഉദയഭാനുവിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിന്റെ തെളിവാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള പ്രൊസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുയായിരുന്നു.