തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം: നിയമം ലംഘിക്കുന്നവര്‍ ആരായാലും സംരക്ഷിക്കരുതെന്ന് കാനം രാജേന്ദ്രന്‍

മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് നിലപാട് ആവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമം എല്ലാവര്‍ക്കും ഒരു പോലെ ബാധകമാണ്. നിയമം ആര് ലംഘിച്ചാലും സംരക്ഷിക്കരുതെന്നാണ് സിപിഐയടെ നിലാപാട്. തോമസ് ചാണ്ടി കായല്‍ കയ്യേറിയിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകും. ഒരു നിയമവും ഒറ്റ രാത്രികൊണ്ട് നടപ്പാകില്ലെന്നും കാനം പറഞ്ഞു.
മന്ത്രിക്കെതിരായ ആരോപണത്തിലെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. റിപ്പോര്‍ട്ട് ലഭിക്കുന്ന പക്ഷം ഉചിതമായ നടപടിയുണ്ടാകുമെന്നും കാനം പറഞ്ഞു. വെല്ലുവിളിക്ക് മറുപടി പറയേണ്ടത് തോമസ് ചാണ്ടിയാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ജനജാഗ്രത യാത്രക്ക് നല്‍കിയ സ്വീകരണ ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കവെ മന്ത്രി തോമസ് ചാണ്ടി തനിക്കെതിരെ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചിരുന്നു. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കായിരുന്നു കാനത്തിന്റെ മറുപടി. എജിക്കെതിരെ ജനയുഗം പ്രസിദ്ധീകരിച്ച ലേഖനത്തിലുള്ളത് പാര്‍ട്ടിയുടെ നിലപാടാണെന്നും കാനം വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.