ഉഴവൂരില്‍ മധ്യവയസ്‌കന്‍ വീട്ടില്‍ വെടിയേറ്റ് മരിച്ചു

മധ്യവയസ്‌കന്‍ വീട്ടില്‍ വെടിയേറ്റ് മരിച്ചു. കോട്ടയം ഉഴവൂരാണ് സംഭവം. ഈസ്റ്റ് വേരുകടപ്പനാല്‍ ഷാജു ഇസ്രായേ (55)ലാണ് മരിച്ചത്. ഷാജുവിന്റെ പേരില്‍ ലൈസന്‍സുള്ള ഡബിള്‍ ബാരല്‍ ഗണ്ണില്‍ നിന്നുമാണ് വെടിയേറ്റത്. രാവിലെ എട്ടുമണിയോടെയാണ് സംഭവം.
രാവിലെ മുറയില്‍ നിന്നും വെടിയൊച്ച കേട്ട് ഭാര്യ ഓടിയെത്തിയപ്പള്‍ തലയ്ക്ക് വെടിയേറ്റ നിലയില്‍ ഷാജുനെ കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, ആത്മഹത്യാ സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.