ജമ്മുകശ്മീരിലെ ഹന്ദ്വാരയില്‍ ഹാജിന്‍ സെക്ടറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍. കശ്മീർ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ഹദ്വാര ജില്ലയില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഭീകരരുടെ ഭാഗത്ത് നിന്ന് വെടിവെപ്പ് ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു.
കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് ഗ്രനേഡ്, തോക്ക്, പാകിസ്ഥാന്‍ കറന്‍സി എന്നിവ കണ്ടെത്തി. പ്രദേശത്ത് കൂടുതല്‍ ഭീകരരുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം തെരച്ചിൽ തുടരുകയാണ്.