6000 പാചക വാതക ഏജൻസികൾ ഡിസംബറിൽ പ്രവർത്തനം ആരംഭിക്കും

പാചക വാതക വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി 6000 പുതിയ എൽ. പി. ജി വിതരണ ഏജൻസികൾ തുറക്കും. ഇവ എല്ലാം തന്നെ ഗ്രാമീണ മേഖലയിലായിരിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഏജൻസി നടത്തുന്നതിന് അർഹരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണ്. ഈ വർഷം ഡിസംബറിൽ പുതിയ ഏജൻസികളുടെ പ്രവർത്തനം ആരംഭിക്കും.
ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ എന്നീ വിതരണ കമ്പനികളാണ് പുതിയ വിതരണ കേന്ദ്രങ്ങൾ തുറക്കുക. ഇത് വരെ ഒന്നര ലക്ഷം അപേക്ഷകൾ ഈ കമ്പനികൾക്ക് ലഭിച്ചിട്ടുണ്ട്. ഇവയിൽ നിന്ന് ഓൺലൈൻ ലോട്ടറി വഴിയാണ് അർഹരായവരെ തെരഞ്ഞെടുക്കുക. മൊത്തം 2000 കോടി രൂപയാണ് ഇതിനു ചെലവ് പ്രതീക്ഷിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.