പുകവലിക്കാന്‍ പാര്‍ലമെന്റില്‍ പ്രത്യേക മുറി അനുവദിക്കണമെന്ന് ഭരണ പ്രതിപക്ഷ എംപിമാര്‍

 

ന്യൂഡല്‍ഹി: പാര്‍ലമെന്റിനുള്ളില്‍ പുകവലിക്കാന്‍ പ്രത്യേക സ്ഥലം വേണമെന്ന ആവശ്യവുമായി ഭരണ പ്രതിപക്ഷ ഭേദമന്യേ എംപിമാര്‍ രംഗത്ത്. നേരത്തെ പാര്‍ലമെന്റില്‍ പുകവലിക്കായി സ്ഥലം നല്‍കിയിരുന്നു. എന്നാല്‍ 2003ലെ പുകയില നിരോധന നിയമത്തിന്റെ പരിധിയില്‍പെടുത്തി ഈ സ്ഥലം അടച്ചു പൂട്ടുകയായിരുന്നു. ഈ മുറിവീണ്ടും പുകവലിക്കാര്‍ക്കായി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജനെ സമീപിച്ചിരിക്കുകയാണ്.

പാര്‍ലമെന്റിലെ സ്റ്റെനോഗ്രാഫര്‍മാരാണ് നിലവില്‍ ഈ മുറി ഉപയോഗിക്കുന്നത്. എന്നാല്‍ ചില എംപിമാര്‍ പുകവലിക്കായി ഇപ്പോഴും ഈ മുറിയിലെത്തുന്നുണ്ട്.

എംപിമാരുടെ ഈ ആവശ്യത്തെപ്പറ്റി ചോദിച്ചപ്പോള്‍ എല്ലാവരുടെ ആവശ്യങ്ങളും പരിഗണിക്കുമെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ വ്യക്തമാക്കി. പാര്‍ലമെന്റിലെ ഇടനാഴികള്‍ പുകവലി നിരോധിത മേഖലയായി പ്രഖ്യാപിച്ചുകൊണ്ട് 2004ല്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയാണ് പ്രത്യേക മുറി അനുവദിച്ചു നല്‍കിയത്.

© 2024 Live Kerala News. All Rights Reserved.