സംസ്ഥാനത്ത് തിങ്കളാഴ്ച നടക്കുന്ന ഹർത്താലിൽ അക്രമം നടത്തുന്നവർക്കതിരെ കർശന നടപടിയെടുക്കുമെന്ന് സർക്കാർ. യു ഡി എഫ് ഹർത്താലിന് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ ജനങ്ങൾക്ക് പൂർണ്ണ സംരക്ഷണമൊരുക്കുമെന്ന് സർക്കാർ അറിയിച്ചു.
ഇത് സംബന്ധിച്ച നിർദ്ദേശം സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി. പോലീസ് പെട്രോളിംഗ് ശക്തമാക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. കെ എസ് ആർ ടി സി ബസുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും സംരക്ഷണം ഏർപ്പെടുത്തും. വാഹന ഗതാഗതം തടസപ്പെടുത്തുക, നിർബന്ധിപ്പിച്ചു കടയടപ്പിക്കുക്ക, ഭീഷണിപ്പെടുത്തുക എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യും. പൊതുസ്ഥാപനങ്ങൾ കോടതി എന്നിവയ്ക്ക് പോലീസ് സംരക്ഷണം ഉണ്ടാകും.