വേങ്ങരയിലേക്ക് കൊണ്ടുവന്ന കള്ളപ്പണം പിടികൂടി; 79 ലക്ഷം പിടികൂടിയത് കുറ്റിപ്പുറത്ത് നിന്ന്; രണ്ട് പേര്‍ പിടിയില്‍

മലപ്പുറം വേങ്ങരയില്‍ നാളെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മണ്ഡലത്തിലേക്ക് കൊണ്ടുവന്ന 79 ലക്ഷം രൂപയുടെ കള്ളപ്പണമാണ് കുറ്റിപ്പുറത്ത് പിടികൂടിയത്. വേങ്ങര സ്വദേശികളായ അബ്ദുറഹ്മാന്‍, സിദ്ദിഖ് എന്നിവരെ കള്ളപ്പണത്തോടൊപ്പം പൊലീസ് പിടികൂടി. തെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയിലേക്ക് കൊണ്ടുവന്ന കള്ളപ്പണം കുറ്റിപ്പുറത്ത് വെച്ച് വാഹനപരിശോധനയ്ക്കിടെയാണ് പൊലീസ് പിടിച്ചെടുത്തത്.
വേങ്ങരയിലേക്ക് കൊണ്ടു വരികയായിരുന്ന പണമാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി കാര്‍ മാര്‍ഗ്ഗം പണം വേങ്ങരയിലെത്തിക്കാനാണ് പ്രതികള്‍ ലക്ഷ്യം വെച്ചിരുന്നതെന്നും പൊലീസ് പറയുന്നു. കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനില്‍ വെച്ച് പോലീസ് പണം പിടികൂടുകയായിരുന്നു.

© 2022 Live Kerala News. All Rights Reserved.