അന്തരീക്ഷ മലിനീകരണം; ഡല്‍ഹിയില്‍ ദീപാവലി ആഘോഷത്തിന് പടക്കം പാടില്ല

ദീപാവലി ദിനത്തില്‍ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും പടക്ക വില്‍പ്പന പാടില്ലെന്ന് സുപ്രീംകോടതി. അന്തരീക്ഷ മലിനീകരണം തടയുന്നതിന്റെ ഭാഗമായാണ് ഉത്തരവ്. നവംബര്‍ ഒന്നുവരെയാണ് നിരോധനം.
നിരോധനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് കുട്ടികള്‍ കഴിഞ്ഞവര്‍ഷം നവംബറില്‍ ഡല്‍ഹി കോടതിയെ സമീപിച്ചിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹര്‍ജികള്‍ പിന്‍വലിക്കുകയും നിരോധനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

© 2024 Live Kerala News. All Rights Reserved.