‘സുഗന്ധി എന്ന ആണ്ടാല്‍ ദേവനായകി’-ഈ വര്‍ഷത്തെ വയലാര്‍ പുരസ്‌കാരം ടി.ഡി രാമകൃഷ്ണന്

ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരം ടി.ഡി രാമകൃഷ്ണന്. മൂന്നു സ്ത്രീകളുടെ കഥപറഞ്ഞ സുഗന്ധി എന്ന ആണ്ടാല്‍ ദേവനായകിയാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.
നോവലിസ്റ്റ്, വിവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ മലയാളസാഹിത്യകാരനാണ് ടി.ഡി. രാമകൃഷ്ണന്‍. എറെ ചര്‍ച്ച ചയ്യപ്പെട്ട ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവല്‍ ഇദ്ദേഹത്തിന്റേതാണ്. തൃശൂര്‍ ജില്ലയിലെ എയ്യാലില്‍ സ്വദേശിയാണ്. റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്ന രാമകൃഷ്ണന്‍ സാഹിത്യലോകത്ത് സജീവമാകുന്നതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം സ്വമേധയാ വിരമിക്കുകയായിരുന്നു.
പ്രധാനമായും മൂന്നു സ്ത്രീകളുടെ കഥയാണ് സുഗന്ധി എന്ന ആണ്ടാല്‍ ദേവനായകി. ഡോ.രജനി തിരണഗാമ, ദേവനായകി, സുഗന്ധി എന്നിവരാണവരാമ് കഥാപാത്രങ്ങള്‍. ശ്രീലങ്കയില്‍ ജനിച്ച ഡോ.രജനി ഈഴപ്പോരില്‍ ജീവന്‍ നഷ്ടപ്പെട്ട യാഴ്പ്പാണത്തിന്റെ വീരപുത്രികളില്‍ ഒരുവള്‍. ദേവനായകിക്ക് ആയിരം വര്‍ഷത്തോളം പഴക്കമുണ്ട്. രാജരാജചോളന്റെ കാലത്തോളം സുഗന്ധി എഴുത്തുകാരന്റെ ഭാവനയിലെ സൃഷ്ടിയാണ്.
ആല്‍ഫ, ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്നീ നോവലുകള്‍ രചിച്ചു. മ് – ക്ഷോഭാശക്തിയുടെ മ് എന്ന കൃതിയുടെ മലയാള പരിഭാഷ, തമിഴ് മൊഴിയഴക് – അഭിമുഖങ്ങളുടെ സമാഹാരം, തപ്പുതാളങ്ങള്‍ – ചാരുനിവേദിതയുടെ കൃതിയുടെ പരിഭാഷ എന്നിവയാണ് മറ്റു കൃതികള്‍.

2014ല്‍ പ്രസിദ്ധീകരിച്ച സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിക്ക് ഇതിനു മുമ്പും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ ആനന്ദവല്ലി, മകന്‍ – വിഷ്ണു രാമകൃഷ്ണന്‍, മകള്‍ – സൂര്യ എം.

© 2022 Live Kerala News. All Rights Reserved.