അരുണാചലില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് സൈനികര്‍ കൊല്ലപ്പെട്ടു

അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറു സൈനികര്‍ കൊല്ലപ്പെട്ടു.
വ്യോമ സേനയുടെ എംഐ 17 വിഭാഗത്തില്‍പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. ഇന്ന് രാവിലെ ആറോടെ പറക്കലിനിടെയാണ് അപകടം നടന്നത്.
ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. കൃത്യമായ ഇടവേളകളില്‍ നടത്താറുള്ള പറക്കലിനിടെയാണ് അപകടം. കേടുപാടുകള്‍ പരിശോധിക്കവെയാണ് അപകടം നടന്നതെന്ന് വ്യോമസേന അധികൃതര്‍ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.