അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശശികലയ്ക്ക് ഉപാധികളോടെ അഞ്ചുദിവസത്തെ പരോള്‍

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബംഗളൂരു ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് ശശികലയ്ക്കു പരോള്‍. ഭര്‍ത്താവ് നടരാജനെ കാണാന്‍ അഞ്ചുദിവസത്തെ അടിയന്തിര പരോളാണ് അനുവദിച്ചത്.
പതിനഞ്ചുദിവസത്തെ പരോളാണ് ശശികല ആവശ്യപ്പെട്ടിരുന്നത്. പരോള്‍ സംബന്ധിച്ച് തമിഴ് നാട് പൊലീസ് കര്‍ണാടക സര്‍ക്കാറിന് എന്‍ഒസി നല്‍കിയിരുന്നു.
കേസില്‍ ഫെബ്രുവരി 15ന് ജയിലിലായ ശേഷം ആദ്യമായാണ് പരോള്‍ അനുവദിക്കുന്നത്. ഉപാധികളോടെയാണ് പരോള്‍. അനന്തിരവന്‍ ടിടിവി ദിനകരനും മറ്റ് എആഎഡിഎംകെ നേതാക്കളും ബംഗളൂരു ജയിലിലെത്തി.

© 2022 Live Kerala News. All Rights Reserved.