നാദിര്‍ഷാ നിലവില്‍ അറസ്റ്റ് ഭയക്കേണ്ടതില്ലെന്ന് ഹൈക്കോടതി; മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. നിലവില്‍ നാദിര്‍ഷാ അറസ്റ്റ് ഭയക്കേണ്ടതില്ലെന്ന് ഹൈക്കോടതി. ആവശ്യമെങ്കില്‍ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യലിന് വിളിപ്പിക്കാം. ആവശ്യമെങ്കില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അറസ്റ്റ് ചെയ്യാമെന്നും ഹൈക്കോടതി പറഞ്ഞു.
കാണുന്നവരെയെല്ലാം പ്രതിയാക്കരുതെന്ന് പൊലീസിനെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു. എല്ലാ സാക്ഷികളേയും പ്രതിയാക്കിയാല്‍ കേസ് നിലനില്‍ക്കില്ലെന്നും ആ പഴുത് ഉപയോഗിച്ച് യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പൾസർ സുനിയും വിഷ്ണുവും വിളിച്ചത് കൊണ്ട് മാത്രം നാദിർഷയെ പ്രതിയാക്കാൻ ആവില്ലെന്നാണ് ഹൈക്കോടതി പൊലീസിനോട് പറഞ്ഞത്.

© 2022 Live Kerala News. All Rights Reserved.