‘വേങ്ങരയില്‍ ബിജെപിക്ക് അടിച്ച പോസ്റ്ററിന്റെ പൈസ നഷ്ടമാകും’; എന്‍ഡിഎ സര്‍ക്കാര്‍ അവസാനകാലത്ത് വെച്ചുനീട്ടുന്ന നക്കാപ്പിച്ച ബിഡിജെഎസ് വാങ്ങരുതെന്ന് വെളളാപ്പളളി

എന്‍ഡിഎ സര്‍ക്കാരിന്റെ അവസാനകാലഘട്ടത്തില്‍ വെച്ചുനീട്ടുന്ന നക്കാപ്പിച്ച ബിഡിജെഎസുകാര്‍ വാങ്ങരുതെന്ന് വെള്ളാപ്പള്ളി നടേശന്‍ തുറന്നടിച്ചു. ബിജെപിയ്ക്ക് വേങ്ങരയില്‍ പോസ്റ്റര്‍ അടിച്ച പൈസ നഷ്ടമാകും. 5000വോട്ട്പോലും കിട്ടില്ല. ബിജെപിക്ക് പിന്നാക്ക വിഭാഗങ്ങളോട് മമതയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇടഞ്ഞുനില്‍ക്കുന്ന ബിഡിജെഎസിനെ അനുനയിപ്പിക്കാന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ബേര്‍ഡ്-കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കാമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വാക്കുകൊടുത്തതിന് പിന്നാലെയാണ് ബിജെപിക്കെതിരെ വെള്ളാപ്പള്ളി രംഗത്ത് വന്നിരിക്കുന്നത്.ബിഡിജെഎസ് ഇപ്പോള്‍ എന്‍ഡിഎ വിടില്ലെന്ന് തുഷാര്‍ പറഞ്ഞതിന് പിന്നാലെയാണ് വെളളാപ്പളളിയുടെ പ്രതികരണം.
ബിഡിജെഎസിനെ മുന്നണിയിലേക്ക് ക്ഷണിച്ച യുഡിഎഫ് കഴിഞ്ഞ കാലം മറക്കരുതെന്നും തനിക്കെതിരായ നിലപാടുകള്‍ തെറ്റായിരുന്നുവെന്ന് ഏറ്റുപറയാതെ ക്ഷണിച്ചിട്ട് കാര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ജയിലിലടയ്ക്കാന്‍ വി.എം സുധീരന്‍ ശ്രമിച്ചപ്പോള്‍ മിണ്ടാതിരുന്നവരാണ് യുഡിഎഫുകാരെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.