മോഡി നാടകം അവസാനിപ്പിച്ച് വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ രാംലീല മെെതാനത്ത് ജനകീയ സമരമെന്ന് അന്നാ ഹസാരെ

പ്രധാനമന്ത്രി നരേന്ദ്ര മോഡി നാടകം മതിയാക്കി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കണമെന്ന് അണ്ണാ ഹസാരെ. അല്ലാത്ത പക്ഷം ഒന്നരമാസത്തിനുള്ളില്‍ ജനകീയ സമരം നടത്തുമെന്ന് ഗാന്ധിയനും സാമൂഹിക പ്രവര്‍ത്തകനുമായി അണ്ണാ ഹസാരെ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ജനങ്ങള്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ കേന്ദ്ര സര്‍ക്കാരിന്റെ നാടകങ്ങള്‍ പൊളിയുകയാണ്. നോട്ട് നിരോധനമുള്‍പ്പെടെയുള്ളവ ഇതിന്റെ ഉദാഹരണമാണെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു. ലോക്പാല്‍ നടപ്പിലാക്കുവാനായി നടത്തിയ ജനകീയ സമരത്തിന്റെ ശക്തി മറക്കരുതെന്നും ഹസാരെ മുന്നറിയിപ്പ് നല്‍കി.

സ്വച്ഛ് ഭാരത് അഭിയാന്‍ ക്യാമറയ്ക്ക് മുന്നിലുള്ള നാടകമാകരുത്. അധികാരത്തിലെത്തിയാല്‍ വിദേശ രാജ്യങ്ങളിലെ കണ്ണപ്പണം തിരികെയെത്തിക്കുമെന്ന് പറഞ്ഞത് എവിടെയെന്നും അണ്ണാ ഹസാരെ ചോദിച്ചു.

© 2022 Live Kerala News. All Rights Reserved.