ഫാദര്‍ ടോം ഉഴുന്നാലിനെ തിരികെ എത്തിച്ചത് കേന്ദ്രസര്‍ക്കാരിന്‍റെ നിശ്ചയദാര്‍ഢ്യം- കണ്ണന്താനം

ന്യൂഡല്‍ഹി: ഐഎസ് ഭീകരരില്‍ നിന്ന് ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ചത് മോഡി സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ടാണെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. അമേരിക്കയ്‌ക്കോ മറ്റേതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കോ ഐഎസ് ഭീകരില്‍ നിന്നും തടവുകാരെ മോചിപ്പിക്കാന്‍ സാധിച്ചിട്ടില്ല. പക്ഷേ നമ്മള്‍ ഇച്ഛാശക്തികൊണ്ട് അദ്ദേഹത്തെ തിരികെ കൊണ്ടുവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഘാലയയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യമനില്‍ ഇന്ത്യന്‍ എംബസിയ്ക്ക് ഓഫീസ് ഇല്ലാതിരുന്നതിനാല്‍ ഏറെ സങ്കീര്‍ണതകള്‍ പിന്നിട്ടാണ് അദ്ദേഹത്തെ മോചിപ്പിച്ചതെന്ന് കണ്ണന്താനം അഭിഭ്രായപ്പെട്ടു. വിദേശകാര്യ മന്ത്രാലയത്തെയും മന്ത്രി സുഷമ സ്വരാജിനെയും കണ്ണന്താനം അഭിനന്ദിച്ചു. അഫ്ഗാനില്‍ ഭീകരര്‍ തട്ടികൊണ്ടുപോയ ഫാദര്‍ അലക്‌സിസ് പ്രേംകുമാറിനെ മേചിപ്പിച്ചതും ലിബിയയില്‍ നിന്ന് നഴ്‌സുമാരെ തിരികെ എത്തിച്ചതും കേന്ദ്ര സര്‍ക്കാരിന്റെ നേട്ടമായി അദ്ദേഹം ഉയര്‍ത്തികാട്ടി.

ജാതിയും മതവും പരിഗണിക്കാതെ എല്ലാവരെയും ഒരു പോലെ സംരക്ഷിക്കുക എന്നതാണ് എന്‍ഡിഎ സര്‍ക്കാരിന്‍റെ നയമെന്നും മേഘാലയില്‍ കണ്ണന്താനം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.