മുംബൈയിലെ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും 22 മരണം; 20 ലധികം പേര്‍ക്ക് പരിക്കേറ്റു; റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടു

മുംബൈയ്ക്ക് സമീപമുള്ള എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വെ സ്റ്റേഷനിലെ മേല്‍പ്പാലത്തില്‍ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരിച്ചു. അപകടത്തില്‍ 20 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. സംവഭത്തെ കുറിച്ച് അന്വേഷിക്കാന്‍ റെയില്‍വേ ഉത്തരവിട്ടു. റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ സ്ഥലം സന്ദര്‍ശിക്കുംരാവിലെ 10.45 ഓടെയായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റവരെ സമീപമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. അപകടത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. മഴമൂലം ആളുകള്‍ ഓടിക്കയറിയതാണ് തിക്കും തിരക്കുമുണ്ടാകാന്‍ കാരണമെന്നാണ് ദൃക്സാക്ഷികളില്‍ ചിലര്‍ പറയുന്നത്. അതേസമയം ഷോര്‍ട്ട് സര്‍ക്യൂട്ടുമൂലം ആളുകള്‍ പരിഭ്രാന്തരായതാണ് സംഭവത്തിന് കാരണമെന്നും ചിലര്‍ പറയുന്നു. ഇടുങ്ങിയ ഒരുസ്ഥലത്താണ് അപകടം നടന്നത്.

പ്രവൃത്തി ദിനങ്ങളില്‍ ഓഫീസ് സമയത്ത് വലിയ തിരക്ക് എപ്പോഴും നല്ല തിരക്കുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എല്‍ഫിന്‍സ്റ്റണ്‍ എന്നായിരുന്നു ഈ റെയില്‍വേ സ്റ്റേഷന്റെ പഴയ പേര്. കുറച്ചുനാള്‍ മുമ്പാണ് ഇതിന് പ്രഭാദേവി എന്ന് പേരുമാറ്റിയത്.

© 2022 Live Kerala News. All Rights Reserved.