സോളാര്‍ തട്ടിപ്പിലെ ചില കേസുകളില്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍; ഉമ്മന്‍ചാണ്ടിയുടെ പങ്ക് ആരോപിക്കുന്ന കേസുകളില്‍ എഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് നീക്കം

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിലെ ചില കേസുകളില്‍ തുടരന്വേഷണത്തിന് പിണറായി സര്‍ക്കാര്‍ ഒരുങ്ങുന്നു. തട്ടിപ്പില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന്റെ പങ്ക് ആരോപിക്കുന്ന കേസുകളില്‍ എഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെതിരെ ശക്തമായ ആരോപണം ഉയര്‍ത്തിയ മല്ലേലില്‍ ശ്രീധരന്‍ നായരുടെ പരാതി അടക്കം തുടരന്വേഷണത്തിന് വിധേയമാക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സോളാര്‍ കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് വിശദമായ തുടരന്വേഷണത്തിന് പിണറായി സര്‍ക്കാര്‍ ഒരുങ്ങുന്നത്. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കും.

© 2022 Live Kerala News. All Rights Reserved.