ടിപി വധക്കേസ് പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍; പ്രധാനപ്രതി അടക്കമുള്ളവര്‍ക്ക് അനുവദിച്ചത് ചട്ടപ്രകാരം അനുവദിക്കാവുന്നതിലും അധിക ദിവസം KERALA September 27, 2017, 12:43 pm

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് സര്‍ക്കാര്‍ വഴിവിട്ട് പരോള്‍ നല്‍കുന്നതായി പരാതി. ടിപി വധക്കേസിലെ പ്രധാനപ്രതി കുഞ്ഞനന്തന് 134 ദിവസവും, കെസി രാമചന്ദ്രന് മൂന്ന് മാസത്തെയും പരോള്‍ നല്‍കി. ചട്ടപ്രകാരം ഒരു വര്‍ഷം ലഭിക്കാവുന്ന പരോള്‍ അറുപത് ദിവസമാണെന്നിരിക്കെയാണ് ഇത്രയും ദിവസം പ്രതികള്‍ക്ക് പരോള്‍ നല്‍കിയിരിക്കുന്നത്.
ഇതിന്റെ രേഖാ മൂലമുളള തെളിവുകള്‍ സഹിതം കെ കെ രമ ജയില്‍ ഡിജിപിക്ക് പരാതി നല്‍കി. ഷാഫി അടക്കമുളള മറ്റു പ്രതികള്‍ക്കും ചട്ടങ്ങള്‍ മറികടന്നുളള പരോള്‍ ലഭിച്ചിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാണ് കെകെ രമയുടെ പരാതി.
രണ്ടു മാസം മുന്‍പും ഇത്തരം ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നടപടിയൊന്നുമുണ്ടായിട്ടില്ല. ചട്ടലംഘനങ്ങള്‍ തുടരുകയും ചെയ്തു. നിലവില്‍ കുഞ്ഞനന്തനും രാമചന്ദ്രനും പരോളിലാണെന്നാണ് വിവരം.

© 2022 Live Kerala News. All Rights Reserved.